ഓന്ത് |Chameleon
കുഞ്ഞു നാളിലെങ്ങോ ആരോ എന്നോട് പറഞ്ഞു ഓന്ത് നമ്മളെ തന്നെ തുറിച്ചു നോക്കിയിരുന്നാല്‍ നമ്മള്‍ അറിയാതെ അത് നമ്മുടെ ചോര കുടിക്കുകയാണെന്ന് അപ്പോള്‍ ചോര പോകാതെ ഇരിക്കാന്‍ ഒന്ന് തുപ്പിയാല്‍ മതി എന്ന് .. അങ്ങനെ ഇരിക്കെ ഒരിക്കല്‍ വീട്ടു മുറ്റത്തെ പ്ലാവില്‍ ഇരുന്നു ഒരു ഓന്ത് എന്നെ തന്നെ തുറിച്ചു നോക്കുന്നു .. ഓന്തിന്റെ നോട്ടം ഇത്തിരി ഭയാനക മായിരുന്നെങ്കിലും ചോര പോകാതെ ഇരിക്കാന്‍ ഞാന്‍ ഒന്ന് തുപ്പി .. ആശാന്‍ അനങ്ങുന്നില്ല .. എന്നെ തന്നെ നോക്കി ഇരുപ്പാണ് ...ഞാന്‍ ഒന്നൂടെ തുപ്പി നോക്കി .. ഒരു രക്ഷയും ഇല്ല.. പിന്നെ അവിടെ നിന്ന് മത്സരിച്ചു കുറെ തുപ്പി നോക്കി .. അങ്ങനെ അടിക്കടി തുപ്പുന്ന ഒരു സ്വഭാവം എനിക്ക് ഫ്രീ ആയി കിട്ടി എന്നല്ലാതെ ചോര പോയോ എന്ന് എനിക്കിന്നും അറിയില്ല..
ഇന്നും ഇവന്റെ നോട്ടം കാണുമ്പോള്‍ എന്റെ ചോര പോകുന്നോ എന്നെനിക്കൊരു പേടി
17 അഭിപ്രായങ്ങൾ !:
സൂപ്പര്‍ ഓന്ത്..
Nice ONdhu.
Nice SHOT also Mr.Toms.
nalla ഓന്ത്
സൂപ്പര്‍ SHOT
ഞങ്ങടെ നാട്ടിൽ ഓന്തിനെ കണ്ടാൽ വേഗം തുപ്പൽ തൊട്ട് പൊക്കിനു വെയ്ക്കണം പൊക്കിലൂടെയാണത്രെ ഓന്ത് ചോരകുടിക്കുക
kollam!
nice catch..
kalakkan...
ho...oonthinte oru luckeee.....
nalla chithram.. :)
ഇനിയൊരു വെർഷൻ... പണ്ടുപണ്ട്, ഒരിക്കൽ ദൈവത്തിന് കലശലായ ദാഹം, ദൈവമാണെങ്കിലും മനസ്സിൽ വിചാരിച്ചാൽ വെള്ളം കൈയ്യിലെത്തുന്ന വിദ്യ അദ്ദേഹം പ്രയോഗിക്കാതെ അടുത്തമരത്തിലിരിക്കുന്ന ഓന്തിനോട് " കുഞ്ഞേ എനിക്ക് വല്ലാതെ ദാഹിക്കുന്നു ഇത്തിരി വെള്ളം കൊണ്ടുത്തരിക.." ഇന്നത്തെ പെണ്ണുങ്ങൾ ടിവി സീരിയൽ കണ്ടുകൊണ്ടിരിക്കുമ്പോൾ എന്തെങ്കിലും കാര്യം ചോദിക്കുമ്പോഴുണ്ടാകുന്ന ഭാവത്തോടെ ഓന്ത് വെള്ളത്തിനായി പോയി. ഓന്ത് കൊണ്ടുവന്ന വെള്ളം കുടിച്ചതും ദൈവം ഒറ്റത്തുപ്പ് ബിക്കോസ് ഇറ്റീസ് മൂത്രമായിരുന്നു മൂത്രം..! നമ്മുടെ ഓന്തൻ കൊടുത്തത് മൂത്രമായിരുന്നു.. ഈ കഥ കേൾക്കുന്ന,കേട്ടിട്ടുള്ള കുട്ടികളായ തലതെറിച്ചവരും, താന്തോന്നികളും ഓന്തിനെ കണ്ടാൽ കയ്യോടെ പിടിച്ച്, പണ്ട് സീതാന്വേഷണത്തിന് ചെന്ന ഹനുമാന്റെ വാലിൽ രക്ഷോവരർ തുണിചുറ്റി പന്തമാക്കി കത്തിച്ചപോലെ ടി ഓന്തിനേയും വാലിൽ തുണിചുറ്റി കത്തിക്കാറുണ്ടായിരുന്നു. ഞാൻ തോന്തോന്നിയല്ലാത്തതിനാൽ ഇതൊന്നും സന്തോഷത്തോടെ കണ്ടുനിൽക്കാറില്ലായിരുന്നുവെന്ന് പ്രത്യേകം പറയട്ടെ.
അതുപോലെ ഓന്ത് നോക്കിക്കൊണ്ടിരുന്നാൽ പൊക്കിളിലുടെ ചോര വലിച്ചുകുടിക്കുമെന്നും അങ്ങിനെയാണ് ടിയാന്റെ നിറം മാറുന്നതെന്നും വായ് മൊഴിയുണ്ട്..ഇതി ഓന്ത് പുരാണം ഹ:
നല്ല പടം മാഷെ..
എന്റെ കുഞ്ഞാ ഇക്കഥ ആദ്യമായി കേള്‍ക്കുന്നു. അല്ല നേരത്തെ കേട്ടിരുന്നെങ്കിലും കാര്യമില്ല
ഓന്തിനെ പിടീച്ചു വാലില്‍ തുണീ ചുറ്റാനുള്ള ധൈര്യമൊന്നും അന്നും ഇല്ല ഇന്നും ഇല്ല.
പക്ഷെ മറ്റതു അറിയുമായിരുന്നു . പൊക്കിള്‍ പൊത്തിക്കൊണ്ട് ഓടിയിട്ടുണ്ട് , ഇപ്പൊ ചിരിക്കാന്‍ വകയായി
കൊള്ളാം :)
കുഞ്ഞു ദിനോസര്‍
കൊള്ളാം
...ആഹാ....''ഒരു തുള്ളി മുതല..''
കുമാരന്‍ , റ്റോംസ് , ഒഴാക്കാന്‍ , നൌഷു , നാടകക്കാരന്‍ , പുണ്യാളന്‍, ജിമ്മി , സരിന്‍ , ഹരികൃഷ്ണന്‍ , കുഞ്ഞന്‍ ഇന്ത്യഹെരിറ്റെജ് , അഭി തലയംബാലത്ത്, കിച്ചു & ചിന്നു , വസന്തലതിക
എല്ലാവര്ക്കും കമന്റുകള്‍ക്ക് നന്ദി
ugran onthe
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ