10/27/2010

സംതുലിതാവസ്ഥ ||Equilibrium

9/07/2010

പ്രതിബിംബങ്ങള്‍ | Reflections

7/18/2010

മഴക്കാല മേഘങ്ങള്‍ |Rainy Clouds

6/27/2010

നനഞ്ഞു നനഞ്ഞു |Drenched in rain



എത്ര നനഞ്ഞാലും ഓരോ പ്രാവശ്യവും മഴ ഒരു നവ്യാനുഭൂതിയാണ് ഒരിക്കലും മടുക്കാത്ത ഒരു അനുഭവം

6/17/2010

50th Post | 50 മത് പോസ്റ്റ്‌


ഇലകള്‍ വേരുകളിലേക്ക് തിരിച്ചെത്തിയപ്പോള്‍ ...
സ്നേഹത്തിന്റെ വേരുകള്‍ കൊണ്ടെന്നെ നീ വരിഞ്ഞു മുറുക്കുന്നത് .. എനിക്ക് പ്രാണവായു നല്‍കാനോ അതോ എന്റെ പ്രാണവായു എടുക്കാനോ

6/06/2010

ഓന്ത് |Chameleon



കുഞ്ഞു നാളിലെങ്ങോ ആരോ എന്നോട് പറഞ്ഞു ഓന്ത് നമ്മളെ തന്നെ തുറിച്ചു നോക്കിയിരുന്നാല്‍ നമ്മള്‍ അറിയാതെ അത് നമ്മുടെ ചോര കുടിക്കുകയാണെന്ന് അപ്പോള്‍ ചോര പോകാതെ ഇരിക്കാന്‍ ഒന്ന് തുപ്പിയാല്‍ മതി എന്ന് .. അങ്ങനെ ഇരിക്കെ ഒരിക്കല്‍ വീട്ടു മുറ്റത്തെ പ്ലാവില്‍ ഇരുന്നു ഒരു ഓന്ത് എന്നെ തന്നെ തുറിച്ചു നോക്കുന്നു .. ഓന്തിന്റെ നോട്ടം ഇത്തിരി ഭയാനക മായിരുന്നെങ്കിലും ചോര പോകാതെ ഇരിക്കാന്‍ ഞാന്‍ ഒന്ന് തുപ്പി .. ആശാന്‍ അനങ്ങുന്നില്ല .. എന്നെ തന്നെ നോക്കി ഇരുപ്പാണ് ...ഞാന്‍ ഒന്നൂടെ തുപ്പി നോക്കി .. ഒരു രക്ഷയും ഇല്ല.. പിന്നെ അവിടെ നിന്ന് മത്സരിച്ചു കുറെ തുപ്പി നോക്കി .. അങ്ങനെ അടിക്കടി തുപ്പുന്ന ഒരു സ്വഭാവം എനിക്ക് ഫ്രീ ആയി കിട്ടി എന്നല്ലാതെ ചോര പോയോ എന്ന് എനിക്കിന്നും അറിയില്ല..
ഇന്നും ഇവന്റെ നോട്ടം കാണുമ്പോള്‍ എന്റെ ചോര പോകുന്നോ എന്നെനിക്കൊരു പേടി


5/27/2010

ഒരു സന്ധ്യ കൂടി |One more evening

5/18/2010

ക്ഷണിക്കപെടാത്ത അതിഥി



വീണ്ടുമൊരു മഴക്കാലം .. ചെറുതാണെങ്കിലും ഈ വേനല്‍മഴ .. എത്ര മനോഹരം

5/12/2010

കറുത്ത പക്ഷികള്‍|Black SWans




മടക്ക യാത്രയാണോ അതോ പുതിയ ഉയരങ്ങള്‍ തേടി ഉള്ള യാത്രയില്‍ ആണോ ?
ഉയരുംതോറും വീട്ടില്‍ നിന്നകലേക്ക് .. ഓരോ മടക്കവും ഒരു നഷ്ടകണക്ക്

5/04/2010

അപ്പൊ എല്ലാം പറഞ്ഞ പോലെ ബാംഗ്ലൂര്‍ വെച്ച് കാണാം



വെല്‍ക്കം ടു ബാംഗ്ലൂര്‍ |Welcome To Bangalore



ഗുഡ് ബൈ ചെന്നൈ |Good bye To Chennai

4/29/2010

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം

4/23/2010

വസന്തം വരവായി|spring has arrived


വീണ്ടും കാലചക്രം തിരിയുമ്പോള്‍ ഒടുവിലൊരു നാള്‍ ഈ ഊഷരമായ ഭൂമിയെ തേടി ഒരു കുളിരായി , നനവായി , നറുമണമായി വസന്തം വന്നു ചേരും

4/21/2010

നിനക്ക് മാത്രം ആയി |For you alone



നിന്റെ കണ്ണില്‍ വിരിയുന്ന കുസ്രതിക്കും ചൊടിയില്‍ പടരുന്ന ഹര്‍ഷത്തിനും പിന്നിലെ ചോതോവികരമെന്താണെന്ന്
എനിക്കറിയില്ല .. എങ്കിലും നീ ഒന്നും പുഞ്ചിരിക്കുമെങ്കില്‍ നിനക്ക് ഞാന്‍ ഒരു പുഷ്പം കൂടെ തരാം.. ...

4/20/2010

കാണുന്നില്ലല്ലോ |where are you


ലെവള്‍ എവിടെ പൊയ് കിടക്കുന്നു കുറെ നേരമായിട്ട്‌ വെയിറ്റ് ചെയ്യുകയാ .. കാണുന്നില്ലല്ലോ ?

4/09/2010

നിനക്കായി|For You



അവള്‍ ഇവിടെയുണ്ട് |She is here


3/28/2010

ഇന്ന് ഞാന്‍ നാളെ നീ |Today vs Tomorrow

,

3/11/2010

ഒരു അസ്തമനം കൂടി|One more sun set


ഓരോ അസ്തമനവും വേറിട്ട കാഴ്ച ആണ് ... അങ്ങനെ ഉള്ള ഒരു അസ്തമനത്തിലെ വ്യത്യസ്തമായ കാഴ്ച

ഷോര്‍ട്ട് സര്‍കുട്ട്|short circuit


എത്ര എടുത്താലും മതിഅവുന്നില്ല അസ്തമന സൂര്യന്റെ ഭംഗി

3/07/2010

ഒളിത്താവളം


എന്നും രാത്രി ആകുമ്പോള്‍ ഇവന്‍ എവിടെയാണ് പൊയ് ഒളിച്ചിരിക്കുന്നെ എന്ന് നിങ്ങള്‍ക്കറിയാമോ ?
ദാ ഇവിടെ തന്നെ .. മൈസൂര്‍ പാലസിന്റെ ഉള്ളില്‍ ...

3/04/2010

വേനൽ പക്ഷികൾ


വേനലായ്‌ വേനൽ പക്ഷികൾ വരവായ്‌

2/25/2010

ജ്വാലയായ്


ചെന്നൈ മഹാബലിപുരത്ത് നിന്നും ഒരു അസ്തമയ കാഴ്ച

2/20/2010

ഈ പൂവിന്റെ പേരു പറയാമോ?



എന്റെ വീട്ടു മുറ്റത്തുള്ള ഒരു പൂ.. പക്ഷെ ഇതിന്റെ പേരെനിക്കറിയില്ല!!..
നിങ്ങൾക്കറിയാമോ?

2/15/2010

ഇരയും കാത്ത്‌


ഒരുപാടു ചിലന്തി പോസ്റ്റുകൾ ബൂലോകത്തു വന്നു കഴിഞ്ഞു...
പക്ഷെ ഇവൻ ഇത്തിരി വലുപ്പം കൂടുതലാണോ എന്നൊരു സംശയം

2/03/2010

അങ്ങകലെ...



ഒരു വേറിട്ട പരീക്ഷണം !!

2/01/2010

ഒരു പ്രണയത്തിന്റെ കഥ


''ഓരോ പ്രാവശ്യം കണ്ടുമുട്ടുമ്പോഴും
പറയാതെ പോയ പ്രണയത്തിന്റെ കഥ
നിന്റെ കണ്ണുകളുടെ തിളക്കത്തിൽ എനിക്കു
വായിച്ചെടുക്കുവാൻ കഴിയുന്നുണ്ടായിരുന്നു''

വീണ്ടും കാണമെന്നോ, കണ്ടുമുട്ടാമെന്നോ
ഒരിക്കലും വാഗ്ദാനം ചെയ്യപ്പെട്ടില്ലെങ്കിലും
ഒരോപുലരിയിലും പുഴ വെളിച്ചത്തെ
പ്രണയിച്ചുകൊണ്ടെയിരുന്നു..

1/29/2010

ഇനിയുമെത്ര ദൂരം



യാത്ര അവസാനിക്കാൻ ഇനി എത്ര ദൂരം എന്നായിരിക്കണം ഇവന്റെ മനസ്സിലെ കുഞ്ഞു ചിന്ത..
പക്ഷെ എന്റെ ഫ്രണ്ട്‌ സിറിൾ പറയാറുള്ള ഒരു കാര്യം ആണു എനിക്കു ഓർമ വന്നതു..

പാവം ചെക്കൻ ഇവനിനി എന്നു "LKG"യിൽ ചേർന്നു
എന്നു "1st" സ്റ്റാന്റേഡ്‌ കഴിഞ്ഞു..
പിന്നെ 10ത്‌ എക്സാമും പ്ലുസ്ടുവും കഴിഞ്ഞു
കോളേജിൽ പോയി ഡിഗ്രീ എടുത്തു ഇന്റർവ്യുനു പോയി .... പാവം....

നമ്മൾ ഭാഗ്യവാന്മാർ.. നമ്മൾക്കു സാലറി കുറവാണെങ്കിലും ഒരു ജോലിയും ചയകുടിക്കാൻ കാശും ഉണ്ടല്ലോ...

1/23/2010

നീയൊരു പൂമ്പാറ്റയായിരുന്നെങ്കിൽ




പുലർകാല സുന്ദര സ്വപ്നത്തിൽ നീയൊരു
പൂമ്പാറ്റയായിരുന്നെങ്കിൽ..

1/21/2010

പ്രണയമോ അതോ ഹൃദയമോ ?



എന്റെ ഹൃദയചെപ്പിലെ അണയാത്ത വെട്ടം, ഹൃദയത്തിൽ
പൊതിഞ്ഞ പ്രണയമായാലും പ്രണയത്തിൽ പൊതിഞ്ഞ
ഹൃദയമായലും നീ മാത്രമാണു അതിൽ ജ്വലിച്ചു നിൽക്കുന്നതു..
ഒരു മഞ്ഞു കാലം കൂടെ കടന്നു പോകുമ്പോൾ
ഞാൻ നിന്നെയും കാത്തു കാത്തിരിക്കുന്നു..

1/16/2010

മരതക പട്ടുടുത്ത മലയാള നാട്‌



മാമലകൾക്കപ്പുറത്തു മരതക പട്ടുടുത്തു മലയാളമെന്നൊരു നാടുണ്ട്‌
നിങ്ങൾ കണ്ടിട്ടുണ്ടോ ഈ മലയാള നാടു?

1/11/2010

വിടപറയാനാകതെ!



പോകാൻ സമയമായി.. എന്നിട്ടും വിട്ടു പോകാൻ കഴിയാതെ
ഒരു നിമിഷം കൂടെ നിന്റെ സാമീപ്യത്തിനായി
നിന്റെ തലോടലിനായി കൊതിച്ചു പോയ്‌ ഞാൻ

1/08/2010

ഒരു വർഷക്കാലത്തിന്റെ ഓർമ്മക്കായ്‌




പുളച്ചും കിതച്ചും നിറഞ്ഞും തളര്‍ന്നും
മാനസം തേടിയ നീര്‍പ്രവാഹങ്ങളെ
മമ സ്വപ്നത്തിന്‍ കാലടിപ്പാതയിലൂടെ
തവ സ്മൃതികള്‍ക്കു ഞാന്‍ മിഴിവേകുന്നു
ഒരു വര്‍ഷകാലത്തിന്റെയോര്‍മ്മപോല്‍
മദിച്ചൊഴുകുവാന്‍, വേനല്‍ വരള്‍ച്ചയിലേക്ക്‌

1/05/2010

ഗുണ്ടൽപേട്ടിലൂടെ അഥവാ ഉദയത്തിലൂടെ


പ്രകൃതിയെ പെയ്ന്റിംഗ്‌ പഠിപ്പിച്ചതാരാണെന്നെനിക്കറിയില്ല..
ഈ നിറങ്ങൾ ഒക്കെ എവിടുന്നു വാങ്ങിയെന്നും എനിക്കറിയില്ല..
പക്ഷെ ഒന്നു മാത്രം എനിക്കറിയാം ..
നീ വരച്ച ചിത്രങ്ങൾ ഒരോന്നും പകരം വെക്കാൻ ഇല്ലാത്തവയാണു..

പ്രിയപെട്ടവ

പഴയ ചിത്രങ്ങൾ

bloggers

Styphinson - Find me on Bloggers.com

ഞാൻ

എന്റെ ഫോട്ടോ
Bangalore/Nilgiris, Karnataka/Tamilnadu, India
The colors that were painted on Earth by the Infinite hand of the Creator are seen amplified to high degree of clarity through the lenses. The beauty of everything is viewed when the tiniest of detail is brought out in the most insignificant aspects that we overlook in our lives which are dominated by passage of time. The lenses bring out a close up on life. How much do we not see in the beauty of earth? How far more intricate and complex they are but yet simpler and far more carefree that complexities of the Human mind? The wider picture is obviously viewed through the lenses. Photography has been my companion from the time I laid my hands upon a camera. Enjoy the blog!.

എന്റെ ബ്ലോഗിനെക്കുറിച്ച്‌

കാഴ്ച്ചകൾക്കു ഒരിക്കൽ കണ്ട വർണ്ണങ്ങളായിരുന്നില്ല പിന്നീടൊരിക്കൽ കണ്ടപ്പോൾ മനോഹരമായ ഈ വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെക്കാൻ ഒരു ചെറിയ സ്രമം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP